
മെഡിറ്ററേനിയൻ കടലിൽ സുനാമി സാധ്യത നൂറു ശതമാനത്തോളം: മുന്നറിയിപ്പുമായി യുനെസ്കോയുടെ റിപ്പോർട്ട്
മെഡിറ്ററേനിയൻ മേഖലയിൽ അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകാൻ നൂറു ശതമാനത്തോളം സാധ്യതയുണ്ടെന്ന് യുനെസ്കോ മുന്നറിയിപ്പ് നൽകുന്നു. ഭൂകമ്പങ്ങളും കടലിനടിയിലെ മണ്ണിടിച്ചിലുകളും ഇതിന് കാരണമാകാം. അതിനാൽ തീരദേശവാസികൾക്ക് സുരക്ഷാ പരിശീലനവും ബോധവൽക്കരണവും നൽകാൻ അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്.










