നമീബിയയിലെ എറ്റോഷ നാഷണൽ പാർക്കിൽ കടുത്ത വരൾച്ചയെത്തുടർന്ന് പ്രതിസന്ധിയിലായ 575 വന്യജീവികളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സ്പ്രിങ്ബോക്കുകൾ, ജെംസ്ബോക്കുകൾ, സീബ്രകൾ എന്നിവയെയാണ് കുനെനെ, ഒജോസോൺജുപ്പ, ഒമുസാറ്റി മേഖലകളിലേക്ക് മാറ്റിയത്. ജൈവവൈവിധ്യം നിലനിർത്താനും വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കാനും ഈ ദൗത്യം സഹായിക്കും.

PC: AI Generated